ന്യൂഡല്‍ഹി: ബെഗുസരായില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും. ഗിരിരാജ് സിംഗുമായി സംസാരിച്ച് എല്ലാ പ്രശ്നങ്ങളും പാര്‍ട്ടി പരിഹരിക്കുമെന്നും അദ്ദേഹം ബെഗുസരായില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും പറഞ്ഞ അമിത് ഷാ ഗിരിരാജ് സിംഗിന് വിജയാശംസകളും നേര്‍ന്നു.
ഗിരിരാജ് സിംഗ് നിലവില്‍ താന്‍ എംപിയായിരിക്കുന്ന നവാഡയില്‍ തന്നെ ഇത്തവണയും സീറ്റ് അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍, പാര്‍ട്ടി അത് നിഷേധിച്ചതോടെ ഗിരിരാജ് സിംഗ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ബിഹാറിലെ ബെഗുസരായില്‍ നിന്ന് മത്സരിക്കില്ലെന്ന് ഗിരിരാജ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.
സിപിഐയുടെ കനയ്യ കുമാറാണ് ബെഗുസരായില്‍ എതിര് സ്ഥാനാര്‍ഥി.ബിഹാറിലെ സിറ്റിംഗ് എംപിമാര്‍ക്കെല്ലാം അവരവരുടെ സീറ്റ് നല്കിയപ്പോള് തന്നെ മാത്രം തഴഞ്ഞത് ശരിയായില്ലെന്നാണ് ഗിരിരാജ് നേരത്തെ പറഞ്ഞിരുന്നു.
Post Your Comments