Latest NewsIndia

ഉപഗ്രഹവേധ മിസൈലിന് 1000 കിലോമീറ്ററിലധികം ശേഷി : സവിശേഷതകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈലിന് 1000 കിലോമീറ്ററിലധികം ശേഷി, സവിശേഷതകള്‍ ഇങ്ങനെ. മണിക്കൂറില്‍ നൂറുകണക്കിനു കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന വെടിയുണ്ടയെ മുന്നൂറു കിലോമീറ്റര്‍ അകലെനിന്നു വെടിവച്ചു വീഴ്ത്തുക ഇതായിരുന്നു ഇന്ത്യ ഇന്നലെ കൈവരിച്ച ഉപഗ്രഹവേധ മിസൈലിന്റെ ഏറ്റവും വലിയ സവിശേഷത.

ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിന് താഴ്ന്ന ഭ്രമണ പഥത്തില്‍ 300 കിലോമീറ്റര്‍ പരിധി തിരഞ്ഞെടുത്തത് മറ്റ് ബഹിരാകാശ വസ്തുക്കളെ ബാധിക്കാതിരിക്കാനെന്ന് ഡിആര്‍ഡിഓ ചെയര്‍മാന്‍ സതീഷ് റെഡ്ഡി. ഒരു ഉത്തരവാദിത്വമുള്ള രാജ്യമെന്ന നിലയില്‍ ബഹിരാകാശത്തുള്ള വിലയേറിയ വസ്തുക്കളെല്ലാം സുരക്ഷിതമാകണമെന്നും എല്ലാ അവശിഷ്ടങ്ങളും വേഗം നശിക്കണമെന്നുമാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും എ.എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പരീക്ഷണ വിജയം പ്രഖ്യാപിച്ചത്.

ഭ്രമണപഥത്തിനു ഭൂമിയോടുള്ള അകലം കുറയുന്തോറും ഉപഗ്രഹത്തിന്റെ വേഗം കൂടും. ഏതാനും മീറ്ററുകള്‍ മാത്രം വലിപ്പമുള്ള ഇത്തരമൊരു ഉപഗ്രഹത്തെയാണു ഭൂമിയില്‍നിന്ന് ഒരു മിസൈല്‍ കൊണ്ട് ഉന്നംവയ്ക്കുന്നത്.

ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെയാണ് ഇത്തരം മിസൈലുകള്‍ക്ക് ലക്ഷ്യമിടേണ്ടത്. സെക്കന്‍ഡില്‍ കുറഞ്ഞത് 9.4 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂ. (അല്ലെങ്കില്‍ ഭൂമിയുടെ ആകര്‍ഷണത്തില്‍പ്പെട്ട് സ്‌കൈലാബ്, ടിയാന്‍ഗോങ്-1 എന്നിവയെപ്പോലെ അവ ഭൂമിയിലേക്കു വീഴും.) അതിവേഗത്തില്‍ പായുന്ന ഉപഗ്രഹങ്ങളെയാണു സ്വന്തം അച്ചുതണ്ടില്‍ ചുറ്റുന്ന ഭൂമിയിലിരുന്നത് ലക്ഷ്യംവയ്ക്കേണ്ടത്. ദിശ ക്രമീകരിക്കുമ്പോള്‍ ഒരു മില്ലീമീറ്റര്‍ മാറിയാല്‍ മിസൈലിന് ലക്ഷ്യം തെറ്റും. വേഗം കൂടിയാലും കുറഞ്ഞാലും ലക്ഷ്യത്തിലെത്തില്ല. പിഴവുകള്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്കും ഭീഷണിയാകും. ഈ വെല്ലുവിളികളെ അതിജീവിച്ചാണ് ഇന്ത്യ വിജയം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button