പൂനെ: പഞ്ചായത്ത് ഭാര്യ തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് ഭര്‍ത്താവ് കൊലയാളിയായി. പൂനെയിലാണ് സംഭഴം നടന്നത്. തെരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിന്റെ ദേഷ്യത്തില്‍ ഇയാള്‍ ജയിച്ച സ്ഥനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. അവിനാഷ് കാംബ്ലെയാണ് ബന്ധു കൂടിയായ ബാലാസാഹെബ് സോപന്‍ വന്ഷീവ് എന്നയാളെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യത്തിനൊപ്പം ഇരുവരും തമ്മില്‍ സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കവും നിലനിന്നിരുന്നു.
ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രഭാത നടത്തത്തിനായി പോയ വന്‍ഷീവിനെ അവിനാഷ് കാര്‍ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വന്ഷീവ് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് വന്‍ഷീവിന്റെ ഭാര്യ മീനാക്ഷി പോലീസില്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അവിനാഷാണ് കൊലനടത്തിയതെന്ന് തെളിയുകയായിരുന്നു. അപകടം നടന്ന സ്ഥലത്തെ സിസിടി പരിശോധിച്ച പോലീസ് വന്‍ഷീവിനെ ഇടിച്ച കാറില്‍ അവിനാഷും ഉണ്ടായിരുന്നതായി കണ്ടെത്തുകയായിരുന്നു. താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ചിലയാളുകള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നതായി മീനാക്ഷി പോലീസിനോട് പറഞ്ഞിരുന്നു. ഇതാണ് അന്വേഷണം അവിനാഷിലേക്ക് നീങ്ങാന്‍ കാരണമായത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ അവിനാഷ് വന്‍ഷീവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു.
Post Your Comments