Latest NewsKerala

പ്രിയ ബിജു, ചിലരോട് ഏപ്രിൽ 23 വരെ ആത്മനിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടാൽ മാന്യമായി തോൽക്കാം: പരിഹാസവുമായി വി ടി ബൽറാം

ആലത്തൂർ: ദീപ നിശാന്തിനെതിരെ പരോക്ഷ വിമർശനവുമായി വി ടി ബൽറാം എംഎൽഎ. ആലത്തൂരിൽ മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോൽക്കാൻ പി കെ ബിജു ചിലരോട് ഏപ്രിൽ 23 വരെ ആത്മനിയന്ത്രണം പാലിക്കാൻ ആവശ്യപ്പെടണമെന്നാണ് ബൽറാമിൻറെ പരിഹാസം.

നേരത്തെ ആലത്തൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചാരണത്തിനെ ദീപ നിശാന്ത് വിമർശിച്ചിരുന്നു. . ”സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണ’മെന്നുമായിരുന്നു ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് വിവാദമായതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

പി കെ ബിജുവാണ് ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി. ഇത് മൂന്നാം തവണയാണ് ബിജു ആലത്തൂരിൽ മത്സരിക്കുന്നത്. കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി രമ്യാ ഹരിദാസും മത്സരത്തിനിറങ്ങിയതോടെ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലാണ്.

വി ടി ബൽറാമിൻറെ ഫേസ്ബുക്ക് പോസ്റ്റ്

https://www.facebook.com/vtbalram/posts/10156513346739139

shortlink

Related Articles

Post Your Comments

Related Articles


Back to top button