KeralaLatest News

കേരളത്തില്‍ കൊടുംചൂട് : അള്‍ട്രാവയലറ്റ് തോത് 12 : പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

സൂര്യനിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് 12 യൂണിറ്റ് കടന്നു

തിരുവനന്തപുരം : കേരളത്തില്‍ ഭയാനകമാം വിധത്തില്‍ ചൂട് ഉയരുകയാണ്. സംസ്ഥാനത്തിന്റൈ വിവിഘ ജില്ലകളില്‍ നിരവധിപേര്‍ക്ക് സൂര്യാതാപം ഏറ്റു. അതിനിടെ, സൂര്യനിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് (യുവി ഇന്‍ഡക്സ്) 12 യൂണിറ്റ് കടന്നു. ഇതോടെ വെയിലേറ്റാല്‍ തളര്‍ന്നു വീഴുന്ന സ്ഥിതിയിലായി കേരളം. 3 മുതല്‍ 5 വരെയാണു മിതമായ യുവി തോത്. ഈ അളവുള്ളപ്പോള്‍ 45 മിനിറ്റ് തുടര്‍ച്ചയായി വെയിലത്തു നിന്നാല്‍ പൊള്ളലേല്‍ക്കും. യുവി ഇന്‍ഡക്സ് 6, 7 ആകുമ്പോള്‍ പൊള്ളലേല്‍ക്കാനുള്ള സമയം 30 മിനിറ്റായി കുറയും.

8 മുതല്‍ 10 വരെ യുവി ഇന്‍ഡക്സ് ആയാല്‍ 15 – 25 മിനിറ്റ് വെയിലേറ്റാല്‍ സൂര്യാതപമേല്‍ക്കും. 11നു മുകളിലേക്കു യുവി തോതു കടന്നാല്‍ അതീവ മാരകമാണ്. ഈ അവസ്ഥയില്‍ 10 മിനിറ്റ് വെയിലേറ്റാല്‍ ആളുകള്‍ക്കു പൊള്ളലേല്‍ക്കും. കേരളത്തിലെ യുവി തോത് 12 യൂണിറ്റ് കടന്നതോടെ രാവിലെ 11നും വൈകിട്ട് 3നും ഇടയില്‍ വെയിലത്ത് ഇറങ്ങുന്നവര്‍ തളര്‍ന്നുവീഴുന്ന സ്ഥിതിയാണ്

അത്സമയം, ബംഗാള്‍ ഉള്‍ക്കടലില്‍ കാര്യമായ ന്യൂനമര്‍ദങ്ങള്‍ രൂപമെടുക്കാന്‍ തല്‍ക്കാലം സാധ്യതയില്ല. അതിനു മേയ് വരെ കാത്തിരിക്കണം. എന്നാല്‍ കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങള്‍ തെക്കന്‍ കേരളത്തില്‍ മഴ എത്തിക്കുമെന്നാണു പ്രതീക്ഷ. അറബിക്കടലില്‍നിന്നു സാധാരണ കരയിലേക്കു വീശാറുള്ള തെക്കന്‍ കാറ്റും അകന്നു നില്‍ക്കുകയാണ്.

മഴമേഘങ്ങള്‍ അകന്നതോടെ തെളിഞ്ഞ ആകാശത്തുകൂടി സൂര്യാതപം അത്രയും നേരിട്ടു ഭൂമിയിലേക്കു പതിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button