![](/wp-content/uploads/2019/03/ola.jpg)
യു കെയില്‍ ഇനി ബജാജിന്റെയും പിയാജിയുടേയുമൊക്കെ പച്ച നിറത്തിലുളള ആട്ടോറിക്ഷ ചീറിപ്പായും. അന്തര്‍ദ്ദേശീയ ടാക്സി കമ്പനിയായ ഒല യുകെയില്‍ ആട്ടോ ടാക്സി ആംരംഭിച്ചു. പച്ചനിറം പൂശിയ ഓട്ടോകളാണ് യുകെയില്‍ ഇനി . യാത്രക്കാരെ വഹിക്കുക. ഒലയുടെ പ്രധാന എതിരാളിയായ യൂബറിനെ കവച്ച് വെക്കാനുളള എല്ലാവിധ പരിശ്രമത്തിലാണ് ഒല. ഇതുവരെ യുകെയിലെ 5 സ്ഥലങ്ങളില്‍ ഒല സര്‍വ്വീസ് തുടങ്ങി കഴിഞ്ഞു.
യുകെയിലെ ലിവര്‍പൂള്‍ നഗരത്തിലാണ് ടാക്സി സേവനങ്ങളുടെ ഭാഗമായി ഓല ഓട്ടോറിക്ഷകളെ അവതരിപ്പിച്ചിരിക്കുന്നത്. നിയോണ്‍ ഗ്രീന്‍ (പച്ച നിറമാണ് കമ്പനി ആട്ടോറിക്ഷക്ക് നല്‍കിയിരിക്കുന്നത്. സേവനം ആരംഭിച്ച ആദ്യ ദിവസത്തില്‍ ഇവയുടെ പ്രചരാണാര്‍ഥം നഗരത്തിലെ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര കമ്പനി നല്‍കിയിരുന്നു.
ഓല ടാക്സി സേവനങ്ങള്‍ തുടങ്ങുന്ന യുകെയിലെ അഞ്ചാമത്തെ നഗരമാണ് ലിവര്‍പൂള്‍. യുകെയില്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 10 ശതമാനം കമ്മീഷന് നല്‍കുകയെന്ന പദ്ധതിയും ഓല നടപ്പാക്കി വരികയാണ്
Post Your Comments