Latest NewsKerala

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കനത്ത ചൂടില്‍ പൊളളലേറ്റു

തിരുവനന്തപുരം:  സംസ്ഥാനത്ത് ചൂട് സഹിക്കാവുന്നതിലും അപ്പുറമായിരിക്കുകയാണ്. ഇന്ന് 32 പേര്‍ക്കാണ് കനത്ത ചൂടില്‍ പൊളളലേറ്റത്. ഒരാള്‍ക്ക് സൂര്യാഘാതവും ഏറ്റു. കനത്ത ചൂട് പിടിമുറുക്കിയതോടെ അടിയന്തിര യോഗവും വിളിച്ചു. കനത്ത ചൂടിനെ പ്രതിരോധിക്കുന്നതിനെ പറ്റിയായിരുന്നു ചര്‍ച്ച . കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ അധ്യള്‍തയില്‍ ചേര്‍ന്ന യോഗത്തിന്‍റേതാണ് തീരുമാനം . കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും വന്യ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയാനുമായി മൂന്ന് സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

കൊല്ലത്ത് 19പേ‍ര്‍ക്കും പാലക്കാട് 7പേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കായംകുളം , പുനലൂര്‍ , കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കു മാണ് ഇന്ന് സൂര്യാതപമേറ്റത്.

വരുന്ന ദിവസങ്ങളില്‍ മറ്റു ജില്ലകളിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ് . അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അടക്കം നല്‍കിയിട്ടുള്ളത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button