Latest NewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സീതാറാം യെച്ചൂരി പരാതി നല്‍കി

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന്റെ വാര്‍ത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡി.ആര്‍.ഡി.ഒ. മേധാവി ആയിരുന്നെന്ന് കുറ്റപ്പെടുത്തി സി.പി.ഐ.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച്‌ കൊണ്ട് സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ സുനില്‍ അറോറയ്ക്ക് പരാതി നല്‍കി.

‘രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റ ചട്ടം പുറപ്പെടുവിച്ചതിനും ശേഷമാണ് ഇങ്ങനെ ഒരു പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും വരുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. ഈവിധം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിഞ്ഞിരുന്നോ എന്നറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പ്രവര്‍ത്തിയെ പരിഗണിക്കുകയും അതിന് അനുവാദം നല്‍കുകയും ചെയ്തിരുന്നോ?’. സീതാറാം യെച്ചൂരി തന്റെ പരാതിയില്‍ ചോദിക്കുന്നു.

തുടർന്ന്  പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് കമ്മിഷന്‍ പകര്‍‌പ്പ് ആവശ്യപ്പെട്ടത്. സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button