Latest NewsKerala

മാരാരിക്കുളത്ത് വാഹനമിടിച്ച് കാല്‍നടയാത്രികക്ക് ദാരുണാന്ത്യം

മാരാരിക്കുളം:  പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രികയായ അധ്യാപിക മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറയ്ക്കൽ പയസിന്‍റെ ഭാര്യ അനിത (53) ആണ് മരിച്ചത്. ആലപ്പുഴ സെന്‍റ് ജോസഫ് സ്കൂൾ അധ്യാപികയാണ്. പനയ്ക്കൽ ജംങ്ഷന് തെക്ക് വശത്ത് കലിങ്കിന് സമീപമായിരുന്നു അപകടം.

ദേവാലയത്തിലേക്ക് കുർബാനയിൽ പങ്കെടുക്കാൻ പോകുന്നവഴിയാണ് അപകടമുണ്ടായത്. അമിത വേഗതയിൽ അർത്തുങ്കൽ ഭാഗത്ത് നിന്നും ബ്രോയിലർ ചിക്കൻ കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ അനിതയെ ഇടിച്ച ശേഷം കലിങ്കിലിടിച്ച് മറിയുകയായിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

അന്യസംസ്ഥാന തൊഴിലാളിയായ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button