ന്യൂഡല്‍ഹി: പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപി മുണണിയിലേയ്ക്ക്. എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ജോര്‍ജ് അറിയിച്ചു. കൂടാതെ ജനപക്ഷം സംസ്ഥാനനേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.
അതേസമയം മുന്നണിപ്രവേശം സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും അനൗപചാരിക സംഭാഷണം നടത്തിയിരുന്നുവെന്നും പത്തനംതിട്ടയില്‍ നിന്ന് പിന്മാറിയത് കെ.സുരേന്ദ്രന്‍ മല്‍സരിക്കുന്നതുകൊണ്ടാണെന്നും ജനപക്ഷം നേതാക്കള്‍ വ്യക്തമാക്കി.
എന്‍ഡിയുമായുള്ള ചര്‍ച്ചകള്‍ ഏറെ മുന്നോട്ട് പോയി. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ കാണാനാണ് ജോര്‍ജിന്റെ തീരുമാനം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയുടെ നിലപാണ് ശരിയെന്ന് ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് യുഡിഎഫ് പ്രവേശനം ആഗ്രഹിച്ച് പി.സി.ജോര്‍ജ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നെങ്കിലും നേതാക്കള്‍ അത് പരിഗണിക്കാന്‍ തയ്യാറായില്ല.
Post Your Comments