KeralaLatest News

ആര്‍എസ്‌എസിന്‍റെയും ബിജെപിയുടേയും വോട്ട് കോണ്‍ഗ്രസിന് വേണ്ട; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ആര്‍എസ്‌എസിന്‍റെയും ബിജെപിയുടേയും വോട്ട് കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിനാണ് ബിജെപിയുടെ വോട്ട് വേണ്ടത്. 1977ല്‍ കൂത്തുപറമ്പില്‍ പിണറായിയെ വിജയിപ്പിച്ചത് ജനസംഘം ആണെന്നും അതേസമയം ആര്‍എസ്‌എസിന്റെ വര്‍ഗീയ രാഷ്ട്രീയതേക്കുറിച്ച്‌ എന്നും നിലപാട് എടുത്തയാണ് താനെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ ഏകണ്ഠമായ ആവശ്യമാണ്. അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം മുകുന്ദന്‍ ഇത്തവണ കോണ്‍ഗ്രസിനു വോട്ടു ചെയ്യും എന്നാണ് പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു. രമ്യ ഹരിദാസിനെക്കുറിച്ചുള്ള ആരോപണങ്ങൾക്കെതിരെയും മുല്ലപ്പള്ളി പ്രതികരിക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത് പാട്ടിലൂടെയാണ്. സര്‍ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button