Latest NewsIndia

മുല്ലപ്പെരിയാര്‍ സംബന്ധിച്ച് ഡിഎംകെ നേതാവ് സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് വാഗാദാനം ഇങ്ങനെ

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നടത്തി ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍.

തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സ152 അടിയായി ഉയര്‍ത്താനുള്ള നീക്കം ശക്തമാക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. അതേസമയം പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്നും എം കെ സ്റ്റാലിന്‍ ജനങ്ങളോട് പറഞ്ഞു.

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ഉറപ്പ് വരുത്തും. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഡിഎംകെ അധ്യക്ഷന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button