തിരുവനന്തപുരം•തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് ക്രൈസ്തകവ മതമേധാവികളെ സന്ദര്‍ശിച്ചു. മലങ്കര കാതോലിക്കാ സഭ പാറശ്ശാല രൂപതാ മെത്രാന് തോമസ് മാര്‍ യൂസേബിയോസിനുമായി പാറശാലയില്‍ രൂപതാ ആസ്ഥാനെത്തിത്തിയാണ് കുമ്മനം കൂടിക്കാഴ്ച നടത്തിയത്. തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കുമ്മനത്തിന് എല്ലാ നന്മകളും നേരുന്നതായി ബിഷപ്പ് പറഞ്ഞു. മികച്ച വ്യക്തിത്വത്തിന് ഉടമയായ കുമ്മനം എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വികാരി ജനറല്‍ സെലിന് ജോസും സന്നിഹിതനായിരുന്നു.
ഇവാഞ്ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കേരള – കന്യാകുമാരി രൂപതാ ബിഷപ്പ് ഡോ. എന്‍ സാം യേശുദാസുമായി കളിയിക്കാവിളയിലെ രൂപതാ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തി. കുമ്മനം രാജശേഖരനെപ്പറ്റി മികച്ച അഭിപ്രായമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. മിസോറാം ഗവര്‍ണര്‍ എന്ന നിലയില്‍ വിവിധ സഭാ നേതൃത്വങ്ങളുമായി കുമ്മനം പുലര്‍ത്തിയ മികച്ച ബന്ധം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭാ സെക്രട്ടറി റവറന്റ് ഹെന്റി ഡി ദാവീദ്, റവറന്റ് ടി ആര് സത്യരാജ്, റവറന്റ് എസ് ജോന്സന് എന്നിവരും സന്നിഹിതരായിരുന്നു.
ബിജെപി ദേശീയ സമിതി അംഗം കരമന ജയന്, നിയോജക മണ്ഡലം പ്രസിഡന്റ് കെ അജിത് കുമാര്‍, സംയോജകന്‍ ടി ജയചന്ദ്രന് എന്നിവരും കുമ്മനത്തിന് ഒപ്പമുണ്ടായിരുന്നു.
Post Your Comments