ന്യൂഡൽഹി: യുപിഎ ആരംഭിച്ച ഉപഗ്രഹവേധ മിസൈല്‍ പദ്ധതിയാണ് ഇപ്പോൾ ഫലത്തിലേക്ക് എത്തിയതെന്ന് വ്യക്തമാക്കി കോൺഗ്രസ്. ഉപഗ്രഹവേധ മിസൈല്‍ പദ്ധതി യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. യുപിഎ ആരംഭിച്ച എ സാറ്റ് പദ്ധതി ഇപ്പോഴാണ് ഫലത്തിലേക്ക് എത്തിയത്. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ് ട്വീറ്റ് ചെയ്തത്.
അതേസമയം തൊഴിലില്ലായ്മ, ഗ്രാമീണ മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍നിന്ന് ഒരു മണിക്കൂർ ശ്രദ്ധ തിരിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞുവെന്നും ഐഎസ്ആര്‍ഒ, ഡിആര്‍ഡിഎ എന്നിവയ്ക്കു നന്ദി പറയുന്നതായും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറയുകയുണ്ടായി.
Post Your Comments