KeralaLatest News

വിമാനത്താവളം വഴി വന്‍ സ്വര്‍ണക്കടത്ത് : യുവാവ് അറസ്റ്റില്‍

കൊച്ചി: സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചുവരുന്നു. ലക്ഷങ്ങളുടെ സ്വര്‍ണമാണ് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമം. 2200 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി നസറുദ്ദീന്‍ റഹീമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണം കടത്തിക്കൊണ്ട് വന്നത്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്വര്‍ണക്കടത്ത് ശൃംഖലയിലെ പ്രതികളെ ഉടന്‍ പിടകൂടുമെന്നും എയര്‍പോര്‍ട്ട് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂര്‍, മംഗലാപുരം വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. മലയാളി യുവാക്കളാണ് സ്വര്‍ണക്കടത്തില്‍ ഏറെയും പിടിയിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button