Latest NewsKeralaNews

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ഉത്തരവിനെതിരെ ആനപ്രേമികള്‍ രംഗത്ത്

തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉത്തരവിനെതിരെ ആനപ്രേമികളും ഉടമകളും രംഗത്ത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെതാണ് ഉത്തരവ്. ഫെബ്രുവരി 8 ന് ഗുരുവായൂരില്‍ ഗൃഹപ്രവേശനത്തിനിടെ പടക്കം പൊട്ടിയതിനെത്തുടര്‍ന്ന് ആന ഇടഞ്ഞോടിയത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഉത്തരവ്. ആനയെ പരിശോധിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പരിഗണിച്ചില്ലെന്നും ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമാണ് ആനപ്രേമികള്‍ പറയുന്നത്.

സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി സമര്‍പ്പിച്ച ആരോഗ്യ പ്രശ്‌നങ്ങളും പ്രായവും, അപകടങ്ങളുടെ ചരിത്രവും ചൂണ്ടിക്കാട്ടിയാണ് ആനയെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് ഉത്തരവിട്ടത്. അതേസമയം അഞ്ചംഗ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വാര്‍ഡന്‍ പാടേ അവഗണിച്ചെന്നാണ് ആനപ്രേമികളുടെ ആക്ഷേപം. ആനയെ ആഴ്ചയില്‍ ഇടവിട്ട് മൂന്ന് ദിവസം മാത്രം എഴുന്നള്ളിക്കുക, രണ്ട് മാസത്തിലൊരിക്കല്‍ വൈദ്യ പരിശോധന നടത്തുക, തൃശ്ശൂര്‍ ജില്ലയില്‍ മാത്രം എഴുന്നള്ളിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അഞ്ചംഗ സമിതി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സമര്‍പ്പിച്ചത്. ഇത് പരിഗണിക്കാത്തതില്‍ ഗൂഡാലോചനയുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ആന പ്രേമികളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button