ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാട്ടു പാടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ പരിഹസിച്ച് രംഗത്തെത്തിയ ഇടതുസഹയാത്രികയും, അധ്യാപികയുമായ ദീപ നിശാന്തിനെ വിമര്‍ശിച്ച് സംവിധായകനും, ഏരീസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയ്. തന്റെ കവിതയിലൂടെയായിരുന്നു സോഹന്‍ റോയ് ദീപ നിശാന്തിനെ വിമര്‍ശിച്ചത്. ദുരന്ത ദീപം എന്ന പേരിലെഴുതിയ അണു കവിത ഇതിനകം നവമാധ്യമങ്ങളിലുള്‍പ്പടെ വൈറലായിക്കഴിഞ്ഞു.
https://www.facebook.com/SohanRoy/videos/2085085978254291/?__xts__%5B0%5D=68.ARB8gWACmjzYW98z0RhcPdzk-oVNUGKGUJR_SxLr99E6mefZPU6JLYE8VuYt6FJnHJNIBfYK668GkdPRnENKmPVhsK14rMs-XkmPoDtWGa4KKCUYBP5sOd1DHjiWcp9d_iNyN0yFtj_9eJvO6OWZrLOJVN7bS6k5DJHO0iGke4cCjJg0tobBTxd3XfnIxRXPg_3c0VIKVFIM7otUXJfYHjOYG1ygIS7mhJzb7MVR-kUlIrTbQzSn8CNppAc6jo-yds_WRuaxD9-_CE46Y3UQJyowxDSQ7-aWslgnPxVgl4mlNMsj1A538tK2X3vrQhEVgbMH9nl9AtvThX3aEE6sZ-2gZRWEuVuczV4&__tn__=-R
ദീപയുടെ കവിത കോപ്പിയടി വിവാദമുള്‍പ്പടെ പരാമര്‍ശിച്ചാണ് സോഹന്‍ റോയിയുടെ കവിത. കോപ്പിയടി വിവാദത്തിലൂടെ പ്രതിശ്ചായ തകര്‍ന്ന ദീപ നിശാന്തിന്റെ വിമര്‍ശനങ്ങള്‍കൊണ്ട് ഇല്ലാതാകുന്നതല്ല ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ കഴിവുകളെന്ന് സോഹന്‍ റോയ് കവിതയിലൂടെ വ്യക്തമാക്കുന്നു.
പാട്ടു പാടി പ്രചരണം നടത്താന്‍ റിയാലിറ്റി ഷോയിലേക്കുള്ള തെരഞ്ഞെടുപ്പല്ലെന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ദീപാ നിശാന്തിനെതിരെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments