![HARMSTING INJURY CHRISTAINO](/wp-content/uploads/2019/03/harmsting-injury-christaino.jpg)
യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പരിക്കേറ്റിരുന്നു.വലതു കാലിന്റെ മസിലില്‍ വേദന അനുഭവപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പിന്നീട് കളം വിടുകയായിരുന്നു.മത്സരത്തിന്റെ 30 മിനുറ്റ് മാത്രമെ ക്രിസ്റ്റ്യാനോയ്ക്ക് കളിക്കാനായുള്ളൂ.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അയാക്സിനെ യുവന്റസ് നേരിടാനിരിക്കെ ക്രിസ്റ്റ്യനോക്ക് പരിക്ക് കളിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.എനിക്ക് ആശങ്കയൊന്നുമില്ല, എന്റെ ശരീരത്തെ എനിക്കറിയാം, ഇങ്ങനെയൊക്കെ സംഭവിക്കും ഇത് ഫുട്ബോളാണ്, ഒന്നോ രണ്ടോ ആഴ്ചക്ക് ശേഷം വീണ്ടും കളത്തിലെത്തുമെന്നും റൊണാള്‍ഡോ പറഞ്ഞു.
പരിക്കില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു റൊണാള്‍ഡോ വ്യക്തമാക്കിയതോടെ മത്സരത്തിനായുള്ള കാത്തിരിപ്പെിലാണ് ആരാധകര്‍. യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ സെര്‍ബിയ- പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍(11) പിരിയുകയായിരുന്നു.
Post Your Comments