മലപ്പുറം: കാക്കകളില്‍നിന്ന് വെസ്റ്റ് നൈല്‍ പനിയുടെ വൈറസിനെ കണ്ടെത്താനായില്ല.മലപ്പുറത്ത് ആറ് വയസ്സുകാരന് മുഹമ്മദ് ഷാൻ വെസ്റ്റ് നൈല്‍ പനിമൂലം മരിച്ചിരുന്നു.മരിച്ച കുട്ടിയുടെ വീടിന് സമീപപ്രദേശമായ എ ആര് നഗറില്‍ നിന്ന് കിട്ടിയ കാക്കകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ആലപ്പുഴയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ആണ് പരിശോധന നടത്തിയത്. മുഹമ്മദ് ഷാന്‍ രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകളും ചത്ത് വീണിരുന്നു. ഈ കാക്കകളില്‍ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നാണ് പരിശോധന നടത്തിയത്.
ഒപ്പം മുഹമ്മദ് ഷാന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളുടേയും കോഴികളുടേയും രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു.ആരോഗ്യവകുപ്പ് പിടികൂടിയ കൊതുകുകളുടെ രക്ത പരിശോധനാ ഫലവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് രോഗം മനുഷ്യരിൽ എത്തുന്നത്.
Post Your Comments