ഫുജയ് ര : ഭാര്യയെ വെട്ടിക്കൊന്നതിന് ഏഷ്യന്‍ യുവാവിനെ ഫുജയ് ര കോടതി വധശിക്ഷക്ക് വിധിച്ചു . 39 കാരിയായ അറബ് യുവതിയേയാണ് ഇയാള്‍ വെട്ടിക്കാെന്നത്. ഒപ്പം ഇയാളുടെ 12 വയസുളളതും 9 വയസുമുളളതുമായ മക്കളെയും വീട്ടിലെ ജോലിക്കാരിയേയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. വീട്ടിലെത്തിയ പ്രതി ഭാര്യയേയും മക്കളേയും ജോലിക്കാരേയും വെട്ടുകയായിരുന്നു.
ഭാര്യ തല്‍ക്ഷണം മരിച്ചു. കുട്ടികളും വീട്ടുജോലിക്കാരിയും രക്ഷപ്പെട്ടു. തുടര്‍ന്ന് ഫുജയ് ര പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയും കോടതി വധശിക്ഷ വിധിക്കുകയായിരുന്നു .
Post Your Comments