ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബജെപി സീറ്റ് നിഷേധിച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ബിജെപി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷി. മനോഹര്‍ ജോഷിയോട് കാൺപൂരിൽ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പ്രസ്താവന നടത്തണമെന്ന് ബിജെപി ജനറൽ സെക്രട്ടറി രാം ലാൽ ആവശ്യപ്പെട്ടതായാണ് സൂചന. മത്സരിക്കരുതെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതായി ജോഷി വോട്ടർമാരെ അറിയിച്ചു.
അതേസമയം രാം ലാലിന്റെ ആവശ്യം ജോഷി നിഷേധിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ടെത്തി തന്നോട് വിശദീകരിച്ചാൽ മാത്രമേ തീരുമാനം അംഗീകരിക്കുകയുള്ളു എന്നും നേരിട്ട് അറിയിക്കാൻപോലും മാന്യത കാട്ടാതെ ദൂതൻവഴി അറിയിച്ചത് അങ്ങേയറ്റം അവഹേളനപരമാണെന്നും ജോഷി രാം ലാലിനോട് പ്രതികരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
സിറ്റിംഗ് എംപി എന്ന നിലയിലാണ് മത്സരിക്കാൻ തയാറെടുത്തത്. അവർക്കെന്നെ അഭിമുഖീകരിക്കാൻ എന്താണ് പേടിയെന്ന് ജോഷി ചോദിച്ചതായി പറയുന്നു. കാൺപൂരിൽ ഉൾപ്പെടെ ഒരു മണ്ഡലത്തിലും മത്സരിക്കരുതെന്ന് ബിജെപി ജനറൽ സെക്രട്ടറി രാംലാൽ തന്നോട് അറിയിച്ചു- തിങ്കളാഴ്ച ഇറക്കിയ ചെറുകുറിപ്പിൽ ജോഷി പറഞ്ഞു.
Post Your Comments