മുംബൈ : ടെക്‌നോളജി ഏകീകരണത്തിലെ കാലതാമസം തുടരുന്നതിനാൽ ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനം വൈകും. പൂർത്തിയാകാൻ ആറ് മാസം കൂടി സമയമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഏപ്രില്‍ ഒന്നിന് ഈ മൂന്നു ബാങ്കുകളുടേയും ലയനം പ്രാബല്യത്തില്‍ വരും. ഇതിനായുള്ള ബ്രാന്‍ഡ് ഡിസൈന്‍ തയ്യാറായി കഴിഞ്ഞു. ബാംഗ്ലൂര്‍ ആസ്ഥാനമായ വിജയ ബാങ്കും, മുംബൈ ആസ്ഥാനമായ ദേനാ ബാങ്കും വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡയിലാകും ലയിക്കുക. ലയനം പൂർത്തിയായാൽ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കായിരിക്കും രൂപീകൃതമാകുക. പുതിയ ബാങ്കിന് 9,500 ശാഖകളുണ്ടാകും. ജീവനക്കാരുടെ എണ്ണം 85,000 ന് മുകളിലായിരിക്കും.
Post Your Comments