പാട്ന: ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ശത്രുഘ്നന്‍ സിന്‍ഹ പാര്‍ട്ടി വിടാന്‍ ശത്രുഘ്നന്‍ സിന്‍ഹ തീരുമാനിച്ചത്.
തന്റെ സിറ്റിങ് സീറ്റായ ബിഹാറിലെ പട്ന സാഹിബില്‍ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു.ഇതിന് പിന്നാലെ ബിജെപിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കിയിരുന്നു.നിങ്ങളും നിങ്ങളുടെ ആള്‍ക്കാരും എന്നോട് ചെയ്തത് സഹിക്കാവുന്നതാണെന്നും എന്നാല്‍ അതേനാണയത്തില്‍ തിരിച്ചടി നല്കാന് ഞാന്‍ ഇപ്പോള്‍ പ്രാപ്തനാണെന്നും കാണിച്ച് ശത്രുഘ്നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തിരുന്നു.
മുതിര്‍ന്ന നേതാവായ എല്‍കെ അദ്വാനിയ്ക്ക് സീറ്റ് നല്‍കാതിരുന്നതിനേയും ശത്രുഘ്നന്‍ സിന്‍ഹ വിമര്‍ശിച്ചിരുന്നു.ശത്രുഘ്നന്‍ സിന്‍ഹ പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.
Post Your Comments