Latest NewsCars

മൂന്ന് വര്‍ഷത്തിന് ശേഷം പസാറ്റിന്റെ എട്ടാം തലമുറ ഇന്ത്യയില്‍

ലോകത്ത് പല വിപണികളിലും ഇറങ്ങി മൂന്ന് വര്‍ഷത്തിന് ശേഷം പസാറ്റിന്റെ എട്ടാം തലമുറ ഇന്ത്യയിലേക്കെത്തുന്നു. രണ്ടു ലീറ്റര്‍ ടി ഡി ഐ ഡീസല്‍ എന്‍ജിനാണ് പസാറ്റിന്റേത്. 177 പിഎസ് കരുത്തും 350 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ മികച്ച പവര്‍ ഡെലിവറി നല്‍കും. ഫോക്‌സ്വാഗന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് പസാറ്റ്. കൂടാതെ മികച്ച പാര്‍ക്ക് അസിസ്റ്റ്, നാലു വശവും വൃത്തിയായി കാണാനാകുന്ന 360 ഏരിയ വ്യൂ ക്യാമറ എന്നിവ പസാറ്റിന്റെ പ്രത്യേകതയാണ്. കൂടാതെ, കാറിന്റെ ഇന്റീരിയര്‍ കറുപ്പ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഇതിനുപുറമെ വുഡ് ഫിനിഷും സില്‍വര്‍ ഇന്‍സേര്‍ട്ടുകളും ഭംഗി കൂട്ടുന്നു. കാറിന്റെ ഡോര്‍ ഹാന്‍ഡിലും വിന്‍ഡോ സ്വിച്ചുകളും വളരെ മികച്ചതാണ്. പനോരമിക് സണ്‍റൂഫുമുണ്ട്. കൂടാതെ, ഒറ്റ പാനല്‍ പോലെ തോന്നിക്കുന്ന ഹെഡ്ലൈറ്റും ഗ്രില്ലുമാണ് മുന്‍ഭാഗത്തെ പ്രധാന ആകര്‍ഷണം. മാത്രമല്ല, എല്‍ ഇ ഡി ഹെഡ്ലാംപുകളും ഡേ ടൈം റണ്ണിങ് ലാംപുകളുമുണ്ട്. കൂടാതെ, കൂപെകളെ അനുസ്മരിപ്പിക്കുന്ന റൂഫ് ലൈനും ഷോള്‍ഡര്‍ ലൈനുകളും ശരിയായ ആഡംബര കാര്‍ ഫീല്‍ നില്‍കുന്നു. ടെയില്‍ ലാംപുകളും എല്‍ ഇ ഡി യാണ്. അതോടൊപ്പം 9 എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയും വാഹനത്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button