തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച വി.ടി ബല്‍റാം എംഎല്‍.എക്കെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി ജലീല്‍ രംഗത്ത്.
കോണ്‍ഗ്രസ് നേതക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ ‘Moron’ കളായ തൃത്താല സിങ്കത്തിന് ഞാനാ ഗണത്തില്‍ പെട്ടില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂവെന്നും എല്ലാം തികഞ്ഞൊരു ‘അഴകിയ രാവണന്‍’ നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനമെന്നും കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എല്ലാ ജോലികളും ഉത്തരവാദിത്തങ്ങളും ഇതര സംസ്ഥാനക്കാരെ ഏല്‍പിച്ച് കയ്യും കെട്ടി ഇരുന്ന് കുഴിമടിയന്‍മാരാകാന്‍ തുനിയുന്നതിന് എതിരെയുള്ള ഹാസ്യം തുളുമ്പുന്ന ട്രോളാണ് ഒരു അഖിലലോക കുറ്റമായി അവതരിപ്പിക്കുന്നതെന്നും കെ.ടി ജലീല്‍ പഞ്ഞു. രാഹുല്‍ ഗാന്ധി വടനാട്ടില്‍ നിന്നും ജനവിധി തേടുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ്.ഇതുവരെ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനര്‍ത്തിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘ഞാന്‍ വംശീയ അധിക്ഷേപം നടത്തിയെന്ന രൂപത്തില്‍ ചില പോസ്റ്റുകള്‍ കാണാന്‍ ഇടയായി. എന്റെ ഒരു കമന്റിന് ഇമേജായി കൊടുത്ത ഒരു സൈബര്‍ ട്രോളറുടെ നിരുപദ്രവകരവും വിമര്‍ശനാത്മകവുമായ ട്രോളിനെ ആസ്പദിച്ചാണ് UDF സൈബര്‍ പോരാളികള്‍ രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്ററൊട്ടിപ്പും കൂലിവേലയും പോലെ പവിത്രമാണ്, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അതിനും മലയാളികളെ കിട്ടാത്ത സ്ഥിതിയാണെന്നുമാണ് പ്രസ്തുത ട്രോളിന്റെ രത്നച്ചുരുക്കം.
ജോലികളും ഉത്തരവാദിത്തങ്ങളും ഇതര സംസ്ഥാനക്കാരെ ഏല്‍പിച്ച് കയ്യും കെട്ടി ഇരുന്ന് കുഴിമടിയന്‍മാരാകാന്‍ തുനിയുന്നതിന് എതിരെയുള്ള ഹാസ്യം തുളുമ്പുന്ന ട്രോളാണ് ഒരു അഖിലലോക കുറ്റമായി അവതരിപ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ ‘Moron’ കളായ തൃത്താല സിങ്കത്തിന് ഞാനാ ഗണത്തില്‍ പെട്ടില്ലങ്കിലല്ലേ അല്‍ഭുതമുള്ളൂ. എല്ലാം തികഞ്ഞൊരു ‘അഴകിയ രാവണന്‍’ നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനം !
‘ഇസ്ലാമോഫോബിയ’ പോലെത്തന്നെ വെറുക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ് ‘കമ്മ്യൂണിസ്റ്റോഫോബിയ’ യും. രണ്ടും അസഹിഷ്ണുതയുടെയും പരദര്‍ശന വിദ്വേഷത്തിന്റെയും അടയാളങ്ങളത്രെ. ഈ രണ്ടു ഫോബിയകളും ഒരേ സമയം ഹൃദയത്തിന്റെ ഇടതും വലതും സൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകളും വര്‍ണ്ണക്കളര്‍ ഖദര്‍ ധാരികളായ ചില കോണ്‍ഗ്രസ്സ് ‘ഷോ’വനിസ്റ്റുകളും’- എന്നാണ് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്റ്ററൊട്ടിക്കാനും ചുമരെഴുതാനും മാത്രമല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഹിന്ദിക്കാരെ വേണമെന്നുള്ള കെ.ടി ജലീലിന്റെ പോസ്റ്റായിരുന്നു കോണ്‍ഗ്രസ് ആയുധമാക്കിയത്.
സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയെ പേടിച്ച് രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് കെ.ടി ജലീല്‍ പറഞ്ഞതിന്റെ ചുരുക്കമെന്നും ഇത് എല്‍.ഡി.എഫിന്റെ ഔദ്യോഗിക അഭിപ്രായമാണോയെന്ന് പിണറായി വ്യക്തമാക്കണമെന്നുമായിരുന്നു വി.ടി ബല്‍റാം പറഞ്ഞത്.
Post Your Comments