Latest NewsKerala

ഇന്ത്യയും ചെെനയും പ്രിയപ്പെട്ട അയല്‍ക്കാരെന്ന് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി

തിരുവനന്തപുരം:  ഇന്ത്യയും ചെെനയുമായും നേപ്പളിനുളളത് അഭേദ്യ ബന്ധമാണുളളതെന്നും ഇരുവരും ഞങ്ങളുടെ പ്രിയപ്പെട്ട അയല്‍ക്കാരെന്നും നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജഹ്‌ലനാഥ് ഖനല്‍. ഇന്ത്യ കാട്ടുന്നത് ഏകത്വമാണ്. എല്ലാവരേയും സ്വീകരിക്കാന്‍ ഇന്ത്യക്കാവും. ചെെന ലോകത്തിലെ തന്നെ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യ ഈ കാര്യത്തില്‍ 2 -ാംസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെപ്പോലെ വിദ്യാഭ്യാസത്തില്‍ പുരോഗതി കെെവരിക്കാനുളള യാത്രയിലാണ് നേപ്പാളെന്നും ടൂറിസം മേഖലയില്‍ കൂടുതല്‍ രാജ്യമിനി ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button