Latest NewsKerala

പൊലീസ് ആസ്ഥാനത്തിന് മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ : അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളില്‍ വീണ്ടും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണിന്റെ സാന്നിധ്യം. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണ്‍ കണ്ടത്. ഇതോടെ പൊലീസ് ഗൗരവമായി അന്വേഷണം തുടങ്ങി. പൊലീസ് ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോണ്‍ ക്യാമറ പറന്നത്.

കേരളം തീവ്രവാദികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടന്ന് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത് പൊലീസ് വളരെ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്. രണ്ട് മാസം മുമ്പ് പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള കല്യാണ ഓഡിറ്റോറിയത്തില്‍ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോണ്‍ ക്യാമറ നിയന്ത്രണം വിട്ട് പൊലീസ് ആസ്ഥാനത്തിന് മുകളിലൂടെ പറന്നിരുന്നു. അന്ന് ക്യാമറ കസ്റ്റഡിയിലെടുത്ത പൊലീസ് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ക്യാമറ വിട്ടുകൊടുക്കുകയായിരുന്നു. ഇത്തരത്തില്‍ ചിത്രീകരണമായി എത്തിച്ച ക്യാമറയാണോ അതോ സംശയിക്കാനെന്തെങ്കിലും ഉണ്ടോഎന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button