തൃശൂര്‍ : രമ്യ ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പ് അല്ല.. ലോക്‌സഭ തെരഞ്ഞെടുപ്പാണ്. പറയുന്നത് എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിഷാന്ത് ആണ്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യവാചകങ്ങളെ വിമര്‍ശിച്ചാണ് ദീപ രംഗത്ത് വന്നിരിക്കുന്നത്.
‘ രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും’ എന്നാണ് അവകാശവാദം. എന്നാല്‍ സിപിഐ നേതാവായിരുന്ന ഭാര്‍ഗവി തങ്കപ്പന്‍ 1971ല്‍ അടൂരില്‍ നിന്ന് ലോക്സഭാംഗമായത് മറന്നുപോയോ എന്ന് ദീപ നിശാന്ത് ചോദിക്കുന്നു. മറ്റൊന്ന്, പരസ്യവാചകത്തിലുള്ള മാളികപ്പുറത്തമ്മയാകലും തെരഞ്ഞെടുപ്പും തമ്മില്‍ എന്താണ് ബന്ധമെന്ന് ദീപ ചോദിക്കുന്നു.
പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്. ദീപ നിശാന്ത് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments