റാസ് അല്‍ ഖൈമ•റാസ്-അല്‍-ഖൈമ ബീച്ചില്‍ ഒഴുകി നടക്കുന്ന നിലയില്‍ ഏഷ്യക്കാരന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കണ്ടെത്തുമ്പോള്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം.
തിങ്കളാഴ്ച വൈകുന്നേരമാണ് ഇതേക്കുറിച്ച് റാസ് അല്‍ ഖൈമ പോലീസിനു വിവരം ലഭിച്ചത്. കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പാണ് ഇയാള്‍ മുങ്ങി മരിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് സൂചന നല്കുന്നു.
മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ റാസ് അല്‍ ഖൈമ പബ്ലിക് പ്രോസിക്യൂഷന് ഫോറന്‍സിക് അതോറിറ്റികളോട് ഉത്തരവിട്ടു.
Post Your Comments