ചാലിയം: : കൂള്‍ബാറുകളില്‍ നിലവാരമില്ലാത്ത ഐസ് വില്‍പ്പനയ്ക്ക് എതിരെ ആരോഗ്യവകുപ്പിന്റെ കര്‍ശന നടപടി. ജെട്ടിക്ക് സമീപം വൃത്തിഹീനമായ രീതിയില്‍ ചുരണ്ടി ഐസ് വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ക്കെതിരേയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്. മത്സ്യങ്ങള്‍ക്കുപയോഗിക്കുന്ന ഐസ് ഉപയോഗിച്ചണ് വില്‍പ്പന നടത്തുന്നതെന്ന് വ്യാപക പരാതി നാട്ടുകാരില്‍ നിന്നുതന്നെ ഉണ്ടായതിനെത്തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീജ നോബിളിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ഐസ് ചുരണ്ടാന്‍ ഉപയോഗിക്കുന്ന പലകയടക്കമുള്ളവ പിടിച്ചെടുത്തു. പൊതുജനാരോഗ്യ നിയമപ്രകാരം ഇവര്‍ക്ക് പിഴചുമത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റെമില്‍, എ.എം. ബിന്ദു,റോമല്‍ എഡ്വിന്‍, വി.വി. സ്വപ്ന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Post Your Comments