Latest NewsKerala

ദീപ നിശാന്തിനെതിരെ പരാതി

തൃശൂര്‍: ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി അനില്‍ അക്കര എംഎല്‍എ. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ചെന്നാരോപിച്ചാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയ ടീക്കാറാം മീണയ്ക്ക് പരാതി നൽകിയിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ട് ലഭ്യമാകുന്നതിനു വേണ്ടി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച ദീപാ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച്‌ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. സ്ഥാനാര്‍ത്ഥി ഏതു വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് കൂടുതല്‍ വ്യക്തമാകുന്ന തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദങ്ങള്‍ ഉപയോഗിച്ചാണ് അവഹേളനമെന്നും പരാതിയില്‍ അനില്‍ അക്കര പരാതിയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button