അരുണാചല്‍ പ്രദേശിനെയും, തായ്വാനെയും ചൈനയുടെ ഭാഗമാക്കി രേഖപ്പെടുത്താത്ത 30,000 ലോക ഭൂപടങ്ങള്‍ നശിപ്പിച്ച് ചൈന. ഇന്ത്യയിലെ വടക്ക്-കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശും തായ്വാനും തങ്ങളുടെ ഭാഗമാണെന്ന് വാദിച്ചാണ് ചൈന ഇത്തരത്തിലൊരു നടപടിയ്ക്ക് മുതിർന്നത്. മാപ്പ് മാര്‍ക്കറ്റില്‍ ചൈന ചെയ്തതെല്ലാം തികച്ചും നിയമാനുസൃതവും ആവശ്യകതയുള്ളതുമാണെന്ന് ഇന്റര്‍നാഷണല്‍ ലോ ഓഫ് ചൈന ഫോറിന് അഫയേഴ്സ് യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ലിയു വെന്‍സോംഗ് അവകാശപ്പെടുന്നു.
അതേസമയം ഇന്ത്യയുടെ സമ്പൂര്‍ണാധികാരമുള്ള പ്രദേശമാണ് അരുണാചല്‍ പ്രദേശെന്നും അതിനെ ഒരിക്കലും അന്യധീനപ്പെടുത്തുവാന് സാധ്യമല്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതു പോലെ തന്നെയാണ് അരുണാചല്‍പ്രദേശിലേക്കും നേതാക്കന്മാര് പോകുന്നതെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.
Post Your Comments