Life Style

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍അകറ്റാന്‍ ഏറെ നല്ലത് പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍

കുട്ടികള്‍ പച്ചപ്പ് നിറഞ്ഞ പരിസരങ്ങളില്‍ വളര്‍ന്നുവരുന്നത് ഭാവിയില്‍ മാനസിക തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനം. ജനനം മുതല്‍ പത്ത് വയസ്സുവരെയുള്ള കാലഘട്ടത്തില്‍ കുട്ടികളെ പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഇടങ്ങളില്‍ വളര്‍ത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ലോകത്തിലെ വലിയൊരു ശതമാനം ജനസംഖ്യയും നഗരങ്ങളിലാണ് താമസിക്കുന്നത്. 450ദശലക്ഷത്തോളം മനുഷ്യര്‍ മാനസിക തകരാറുകള്‍ അനുഭവിക്കുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 1985മുതല്‍ 2013 വരെയുള്ള സാറ്റലൈറ്റ് രേഖകള്‍ പരിശോധിച്ച ഗവേഷക സംഘം ബാല്യകാലത്ത് പച്ചപ്പുനിറഞ്ഞ സ്ഥലങ്ങളില്‍ വളര്‍ന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ 55ശതമാനം വരെ കുറവാണെന്നാണ് കണ്ടെത്തിയത്.

മുമ്പ് കരുതിയിരുന്നതിനെക്കാള്‍ അധികമാണ് പച്ചപ്പിന്റെ പ്രയോജനങ്ങളെന്നാണ് പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പച്ചപ്പിന് പ്രാധാന്യം നല്‍കി നഗരാസൂത്രണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button