KeralaLatest NewsIndia

കലാഭവന്‍ മണിയുടെ പ്രതിമയില്‍ നിന്ന് രക്തം ഒഴുകുന്നു : ശിൽപിക്ക് പറയാനുള്ളത്

കലാഭവന്‍ മണിയുടെ പ്രതിമയുടെ കൈയില്‍ നിന്ന് ചോര പോലുള്ള ഒരു ദ്രാവകം പുറത്തു വരുകയാണ്

പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ സംഭവമായിരുന്നു കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണം . പ്രേക്ഷകരുടെ മനസ്സിലും എന്തിന് മലയാള സിനിമയിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും മണിയുടെ സ്ഥാനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ഇന്നും മണി ജന മനസില്‍ ഒരോ നിമിഷവും ജീവിക്കുന്നുണ്ട്. ഇതൊരു വ്യക്തിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒരു സംഭവമായിരുന്നു മണിയുടെ പ്രതിമ. ഇപ്പോള്‍ ഈ പ്രതിമ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്.

കലാഭവന്‍ മണിയുടെ പ്രതിമയുടെ കൈയില്‍ നിന്ന് ചോര പോലുള്ള ഒരു ദ്രാവകം പുറത്തു വരുകയാണ് ഇത് കാണാന്‍ നിരവധി പേരാണ് ചാലക്കുടിയില്‍ എത്തുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഇതിനു പിന്നിലെ സത്യാവസ്ഥ ശില്‍പി ഡാവഞ്ചി സുരേഷ് വെളിപ്പെടുത്തുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കലാഭവന്‍ മണിയോടുളള ആദരവിന്റെ ഭാഗമായിട്ടായിരുന്നു ആ വലിയ പ്രതിമ ചാലക്കുടിയില്‍ സ്ഥാപിച്ചത്.

കേരളത്തെ മുഴുവനും വെള്ളത്തിലാക്കിയ പ്രളയം കലാഭവന്‍ മണിയുടെ പ്രതിമയേയും വെളളത്തിലാഴ്ത്തിയിരുന്നു. ഒരു പക്ഷെ ആ സമയത്ത് പ്രതിമയ്ക്കുളളില്‍ വെളളം കയറിയിട്ടുണ്ടാകും. ഫൈബര്‍ കൊണ്ടാണ് മണി ചേട്ടന്റെ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ഫൈബറിനുള്ളില്‍ വെള്ളം കടന്നാല്‍ അത് പുറത്തു പോകില്ല. അത് അങ്ങനെ തന്നെ അവിടെ കിടക്കുകയും ചെയ്യുമെന്നും സുരേഷ് പറഞ്ഞു.പ്രതിമയുടെ കൈ നിര്‍മ്മിക്കുമ്പോള്‍ താന്‍ അവിടെ ഒരു ഇരുമ്പ് കമ്പി സ്ഥാപിച്ചിരുന്നു.

പ്രളയ സമയത്ത് പ്രതിമയില്‍ വെള്ളം കയറിയപ്പോള്‍ കയ്യില്‍‌ സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പി തുരുമ്പെടുത്തിരിക്കാം. ഇപ്പോള്‍ ചൂട് കൂടിയപ്പോള്‍ ആ തുരുമ്പ് വെള്ളം പുറത്തേയ്ക്ക് വന്നതാകുമെന്നും അദ്ദേഹം പറയുന്നു. ആരാധകര്‍ ദയവ് ചെയ്ത് ഇതിനെ അന്ധ വിശ്വാസമായി കാണരുതെന്നും ഇദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button