ഭോപ്പാല്‍: ചൗക്കിദാറെന്ന് സര്‍ക്കാര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് മുകളിലഴുതിയ ബിജെപി എംഎല്‍എയ്ക്ക് പിഴ ചുമത്തി.
പ്രധാനമന്ത്രിയുടെ മേം ഭീ ചൗക്കിദാര്‍ കാമ്പയിനെ പിന്തുണച്ചായിരുന്നു എംഎല്‍എ രാം ദംഗോര് കാറിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ ചൗക്കിദാര്‍ എന്നെഴുതിയത്.ഇതേ തുടര്‍ന്നാണ് പൊലീസ് പിഴ ചുമത്തിയത്. അതേസമയം ഇതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കൈകളാണെന്നാണ് എംഎല്‍എയുടെ വാദം.
മധ്യപ്രദേശിലെ ഒരു മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എം.എല്‍.എ നന്ദകുമാര്‍ സിങ് ചൗഹാനെ സന്ദര്‍ശിക്കാനായി വാഹനത്തില്‍ പോകവേയാണ് രാം ദംഗോറിന്റെ വാഹനം പൊലീസ് തടഞ്ഞുനിര്‍ത്തിയത്.എംഎല്‍എയുടെ നടപടി നമ്പര്‍ പ്ലേറ്റ് ആക്ടിറ്റ് എതിരാണെന്നും ചലാന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് പറഞ്ഞു.വാഹനത്തിന്റെ മുകളില്‍ ചൗക്കിദാര്‍ എന്നഴുതിയാല് അതെങ്ങനെ നിയമലംഘനമാകുമെന്ന് രാം ദംഗോര് ചോദിക്കുന്നു.
Post Your Comments