Latest NewsIndia

കത്തിക്കൊണ്ടിരുന്ന മാലിന്യ ചവറുകൂനയില്‍ വീണ് ബാലികക്ക് ദാരുണാന്ത്യം

ബംഗളൂരു :കത്തിക്കൊണ്ടിരുന്ന ചവറുകൂനയില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. ശിവാജിനഗറിലെ പൊലീസ് ക്വാട്ടേഴ്സ് വളപ്പിലാണ് സംഭവം. ക്വാട്ടേഴ്സിലെ താമസക്കാരനായ പോലീസ് കോണ്‍സ്റ്റബിലിന്‍റെ മകള്‍ ഹർഷാലിയാണ് പൊളളലേറ്റ് മരിച്ചത്. ഒരു മാസം മുന്‍പായിരുന്നു സംഭവം. 30 ശതമാനത്തിലധികം പൊളളലേറ്റ് ശരീരം മരുന്നിനോട് പ്രതികരിക്കാതെ വന്നതിനെ തുടര്‍ന്നാണ് കുട്ടി മരണത്തിന് കീഴടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ക്വോര്‍ട്ടേഴ്സിലെ മാലിന്യ സംസ്ക്കരണം ശരിയായ രീതിയിലല്ല നടപ്പിലാക്കിയിരുന്നതെന്ന് ആരോപണവും ഉണ്ട്. മാലിന്യം ചവറുമായി കൂട്ടിയിട്ട് അശാസ്ത്രീയമായി നശിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി ഉളളത്. ഈ മാലിന്യ കുമ്പാരത്തില്‍ കളിക്കുന്നതിനിടെ തെന്നി വീണാണ് കുട്ടി പൊളളലേറ്റ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button