Latest NewsKerala

 ഇത് സ്റ്റാര്‍ സിംഗറിലേയ്ക്കുള്ള തെരഞ്ഞെടുപ്പല്ല എന്ന് ദീപ നിശാന്തിന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി അനില്‍ അക്കര എം.എല്‍.എ

പാലക്കാട് : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പ്രചാരണരീതികളെ പരിഹസിച്ച ദീപ നിശാന്തിന് എതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരസ്യമായി രംഗത്ത് വന്നു. ദീപയ്‌ക്കെതിരെ ചുട്ട മറുപടിയുമായാണ് അനില്‍ അക്കര എംഎല്‍എ രംഗത്ത് എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അനില്‍ അക്കര വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

രമ്യ ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പോ അമ്പലകമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല.. ലോക്സഭ തെരഞ്ഞെടുപ്പാണ് എന്ന ദീപ നിശാന്തിന്റെ പരിഹാസത്തിനാണ് അനില്‍ അക്കര എം.എല്‍.എ മറുപടി നല്‍കിയിരിക്കുന്നത്.

അനില്‍ അക്കരെയുടെ മറുപടി ഇപ്രകാരം

എന്റെ ദീപ ടീച്ചറെ , പലരും നിയമസഭയില്‍വരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാന്‍ അതില്‍
അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല , എന്റെ നാല്‍പ്പത്തിമൂന്നില്‍ ഒരു പങ്ക് ടീച്ചര്‍ക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് . അതിന്റെ കാരണം ഞാന്‍ ഇവിടെ പറയുന്നുമില്ല . എന്നാല്‍ ഇത്രയും പറഞ്ഞത് ഇന്ന് രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകള്‍ ടീച്ചര്‍ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം .

യു ജി സി .നിലവാരത്തില്‍ ശമ്പളം വാങ്ങുന്ന ടീച്ചര്‍ക്ക് ചിലപ്പോള്‍ മാളികപ്പുറത്തമ്മയാകാനുള്ള
ആഗ്രഹം കാണില്ല .അതില്‍ തെറ്റുമില്ല . കാരണം യു ജി സി നിലവാരത്തിലുള്ള ശമ്പളമാണല്ലോ വാങ്ങുന്നത് .
സത്യത്തില്‍ ഞാനറിയുന്ന പേരാമംഗലത്തെ എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല .അവര്‍ക്ക് ഇങ്ങനെയാകാനും കഴിയില്ല .എന്ന് പറഞ്ഞുകൊണ്ടാണ് അനില്‍ അക്കര തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button