തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ഡോക്ടര്‍മാര്‍. കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ ഞരമ്പുകളിലൂടെ കുത്തിവെക്കാവുന്ന മരുന്ന്, എലികളില്‍ പരീക്ഷിച്ച് വിജയിച്ച് ക്ലിനിക്കല്‍ പരീക്ഷണത്തിനായി കൈമാറി.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചത്. എലികളില്‍ ഒറ്റ ഡോസ് ഉപയോഗിച്ച് പരീക്ഷിച്ചതില്‍ ഇത് വിജയകരമാണെന്ന് തെളിഞ്ഞു. ഒന്നിലധികം ഡോസ് ഉപയോഗിച്ചാല്‍ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങള്‍ക്ക് ശേഷമാകും മനുഷ്യരില്‍ ചികിത്സാ പരീക്ഷണങ്ങള്‍ ആരംഭിക്കുക.
എലികളില്‍ ശ്വാസകോശാര്‍ബുദത്തിനും വയറിനകത്തെ മുഴയ്ക്കും ഈ മരുന്ന് വിജയകരമായി ഉപയോഗിക്കാനായി. ഏതൊക്കെ തരം അര്‍ബുദത്തിന് ഉപയോഗിക്കാനാകുമെന്നത് വിശദമായ പരീക്ഷണങ്ങള്‍ക്ക് ശേഷമേ പറയാനാകൂവെന്ന് ഡോ. ലിസി കൃഷ്ണന്‍ പറഞ്ഞു
ലോകത്ത് വിവിധരാജ്യങ്ങളിലെ ഗവേഷണകേന്ദ്രങ്ങളില്‍ ചെടികളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഘടകങ്ങള്‍ ഉപയോഗിച്ച് അര്‍ബുദത്തിനെതിരേ മരുന്ന് കണ്ടെത്തുന്നുണ്ടെങ്കിലും അവ വെള്ളവുമായി കലരാത്തതിനാല്‍ രോഗികള്‍ക്ക് പ്രയോജനം ചെയ്യുന്നില്ല. എന്നാല്‍, ശ്രീചിത്രയിലെ ഗവേഷകര്‍ മരുന്ന് ആല്‍ബുമിനുമായി(ഒരു തരം പ്രോട്ടീന്‍) കൂട്ടിയിണക്കി കാന്‍സര്‍കോശങ്ങളിലേക്കെത്തിച്ചാണ് പരീക്ഷണം നടത്തിയത്
Post Your Comments