ഹൈദരാബാദ്: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിന് ഇറങ്ങില്ലെന്നും പകരം കോണ്‍ഗ്രസിന് സര്‍വ്വവിധ പിന്തുണയും നല്‍കുമെന്ന് തെലങ്കാന ടിഡിപി നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് തെലങ്കാന മേഖലയില്‍ ടിഡിപി മത്സരിക്കാതിരിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര് സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടിഡിപിയുടെ തീരുമാനം. ഏപ്രില്‍ 11 നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുക.
Post Your Comments