![KSRTC-SABARIMALA](/wp-content/uploads/2019/03/ksrtc-sabarimala.jpg)
ന്യൂഡല്‍ഹി•മണ്ഡലകാലത്ത് ശബരിമല സര്‍വീസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് സമര്‍പ്പിച്ച ഹര്‍ജി ‘അസംബന്ധ’മെന്ന് പറഞ്ഞ് സുപ്രീംകോടതി തള്ളി.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബുവാണ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിയെ ‘അസംബന്ധം’ എന്ന് വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഒറ്റ വാക്കില്‍ ഹര്‍ജി തള്ളുകയാണെന്നും അറിയിച്ചു.
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.
Post Your Comments