ന്യൂഡല്‍ഹി•ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ശബരിമല റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിരീക്ഷണ സമിതിയെ നിയോഗിച്ച കാര്യത്തില്‍ ഇടപെടാനാകില്ല. സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും നിരീക്ഷണ സമിതിയെ നിയോഗിച്ച കാര്യത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നത്. ഈ രണ്ട് ഹര്‍ജികളും കോടതി തള്ളുകയായിരുന്നു.
Post Your Comments