ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളുടെ പ്രകടന പത്രികയില്‍ വാദഗ്ദാനങ്ങളുടെ പെരുമാഴയാണ്. വോട്ട് കിട്ടാനായി ജനങ്ങളെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരാക്കുക എന്നതുതന്നെയാണ് ഓരോ സ്ഥാനാര്‍ത്ഥികളുടേയും ്അജണ്ട. എന്നാല്‍ തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തന്റെ വോട്ടര്‍മാര്‍ക്ക് നല്‍കിയത് വളരെ വ്യത്യസ്തമായ വാഗ്ദാനമാണ്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ ഓരോ വീട്ടിലും മാസം തോറും 10 ലിറ്റര്‍ മദ്യം വീതം എത്തിക്കുമെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ എം ഷെയ്ക്ക് ദാവൂദിന്റെ വാഗ്ദാനം. തന്നെ ജയിപ്പിച്ചാല്‍ ജനങ്ങള്‍ മദ്യം തേടി അലയേണ്ടി വരില്ലെന്നാണ് അദ്ദേഹം ഉറപ്പ് നല്‍കിയിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ നിന്നും ഇറക്കുമതി ചെയ്ത മദ്യമാകും വീടുകളിലെത്തിക്കുക. കൂടാതെ മാസം തോറും ഓരോ കുടുംബത്തിനും 25,000 രൂപയും മേട്ടൂര്‍ മുതല്‍ തിരുപ്പൂര്‍ വരെ കനാല്‍, ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി, വിവാഹത്തിനായി 10 സ്വര്‍ണ്ണ നാണയങ്ങളും 10 ലക്ഷം രൂപയും എം പി ഫണ്ടില്‍ നിന്നും നല്‍കുമെന്നും ദാവൂദ് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച കളക്ടറേറ്റിലെത്തി തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തന്റെ വാഗ്ദാനങ്ങള്‍ ദാവൂദ് വെളിപ്പെടുത്തിയത്.
തിരിപ്പൂര്‍ മണ്ഡലത്തില്‍ എഐഎഡിഎംകെ യ്ക്ക് വേണ്ടി മത്സരിക്കുന്നത് എം എസ് എം ആനന്ദനാണ്. സിപിഐയുടെ സുബ്ബരായനാണ് ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയുടെ സ്ഥാനാര്‍ത്ഥി.
Post Your Comments