ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നല്‍കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. ഒരു മാസം 6000-മുതല്‍ 12000 രുപ വരെയുള്ള വരുമാന പദ്ധതിയാണ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഇരുപത് ശതമാനം കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് കാര്യ സമിതി യോഗത്തിന് ശേഷമാണ് രാഹുൽ ഗാന്ധി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു.
Post Your Comments