തിരുവനന്തപുരം: കൊടും ചൂടിൽ സഹജീവികളേയും പരിഗണിക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും, നമ്മുടെ ചെറിയ പ്രവൃത്തി ജീവന്‍ സംരക്ഷിക്കാന്‍ ഗുണകരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണ്. പക്ഷികളും മൃഗങ്ങളുമെല്ലാം കനത്ത ചൂടിനെ അതിജീവിക്കാൻ പ്രയാസപ്പെടുന്നുണ്ട്. നാം നമ്മുടെ സഹജീവികളേയും പരിഗണിക്കേണ്ട സമയമാണിത്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പിൽ അല്പം വെള്ളം കരുതിവെക്കുന്നത് പക്ഷിമൃഗാദികൾക്ക് ഗുണം ചെയ്യും. ദാഹിച്ചെത്തുന്നവർക്ക് അത് വലിയ ആശ്വാസമാകും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവൻ സംരക്ഷിക്കാൻ ഇടയാക്കും.
കാട്ടിൽ അധിവസിക്കുന്ന പക്ഷിമൃഗാദികൾക്ക് വെള്ളം എത്തിക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്. താൽക്കാലിക കുളങ്ങളും മറ്റും ഉണ്ടാക്കി അവിടെ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ചൂട് കൂടുന്നതനുസരിച്ച് കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. അക്കാര്യത്തിൽ ആവശ്യമായ ജാഗ്രത പുലർത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
Post Your Comments