കോട്ടയം : ഈ ലോക്സഭ തെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള വിധിയെഴുത്തെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ഥം നടത്തിയ പുതുപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നേട്ടങ്ങള്‍ തല്ലി തകര്‍ക്കുകയാണ് ബിജെപി ചെയ്തത്.
എല്ലാം ശരിയാക്കും എന്നു പറഞ്ഞു അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മനുഷ്യ ജീവനുകളെയാണ് ശരിയാക്കുന്നത്.പാര്‍ട്ടി അജന്‍ഡ മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. കഴിവും ആത്മാര്‍ഥതയും തെളിയിച്ച സ്ഥാനാര്‍ഥിയാണ് തോമസ് ചാഴികാടനെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാധാ.വി.നായര്‍ അധ്യക്ഷത വഹിച്ചു.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ ഇന്നും നാളെയും നടത്താന്‍ തീരുമാനിച്ചു. ഇന്ന് മണര്‍കാട്, അയര്‍ക്കുന്നം,അകലക്കുന്നം, കൂരോപ്പട മണ്ഡലം കണ്‍വന്‍ഷനുകളും നാളെ പുതുപ്പള്ളി, വാകത്താനം, പാമ്പാടി, മീനടം മണ്ഡലം കണ്‍വന്‍ഷനുകളും നടത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും പങ്കെടുക്കും.
Post Your Comments