എവറസ്റ്റില്‍ മഞ്ഞുരുകിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. അതി കഠിനമായ ചൂടാണ് കാരണം. എവറസ്റ്റ് ഉരുകുന്നതോടെ മഞ്ഞുമലയില്‍ വീണ് മരിച്ചവരുടെ മൃതദേഹങ്ങളാണ് പുറത്തേക്ക് വരുന്നത്, കൂടെ രോഗാണുക്കളും. വര്‍ഷംതോറും നിരവധി പേരാണ് എവറസ്റ്റ് കീഴടക്കാനെത്തുന്നത്. അതില്‍ പലരും ലക്ഷ്യത്തിലെത്തുകയും ചിലര്‍ പിന്മാറുകയും മറ്റുചിലര്‍ മരിച്ച് വീഴുകയും ചെയ്യും. ആ സമയം കാലാവസ്ഥ പ്രതികൂലമാവുകയും മഞ്ഞുവീണ് മൃതദേഹങ്ങള്‍ മൂടിപ്പോകുന്നതുമാണ് മൃതദേഹങ്ങള്‍ നിറയാന്‍ കാരണം.
പല മഞ്ഞുമലകളും മഞ്ഞുപാളികളും അതിവേഗത്തില്‍ ഉരുകിയൊലിക്കുന്നതോടെയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹങ്ങളും തെളിഞ്ഞു വന്നത്. അതില്‍ അടുത്തിടെ യാത്രയ്ക്കിടെ മരണപ്പെട്ട ചിലരുടെ മൃതദേഹങ്ങള്‍ ഷെര്‍പ്പകള്‍ താഴ്വാരത്തിലേക്കെത്തിച്ചു. എന്നാല്‍ ആരുടേതാണെന്നു പോലും അറിയാതെ ഇപ്പോള്‍ തെളിഞ്ഞുവരുന്ന മൃതദേഹങ്ങള്‍ എങ്ങോട്ടു കൊണ്ടുപോകും എന്തു ചെയ്യും എന്നതില്‍ ഇപ്പോഴും അവ്യക്തതയാണ്. പല മൃതദേഹങ്ങളും പാറക്കല്ലുകള്‍ കൊണ്ടു മൂടി പ്രാര്‍ഥനകളോടെ ചിലയിടത്തായി അടക്കുന്നുണ്ട്. എവറസ്റ്റ് യാത്രയ്ക്കു പോകുന്നവര്‍ക്ക് ഇത്തരം മൃതദേഹങ്ങള്‍ കാണുമ്പോഴുള്ള മാനസികാഘാതം മറികടക്കാന്‍ പ്രത്യേക പരിശീലനം പോലും നല്‍കുന്നുണ്ട്. ഇതിനിടെയാണ് മഞ്ഞിനടിയില്‍ കാലങ്ങളായി ഒളിച്ചിരിക്കുന്ന വൈറസുകളുടെ സാന്നിധ്യമുണ്ടെന്ന് ഗവേഷകരുടെ വെളിപ്പെടുത്തലും.
Post Your Comments