Latest NewsKerala

പള്ളിത്തര്‍ക്കം; ഒടുവില്‍ ഉപവാസത്തിലേക്ക്

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യാക്കോബായ വിഭാഗം ഉപവസിക്കും. ഓര്‍ത്തഡോക്‌സ് വിഭാഗം ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ ആണ് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഉപവസിക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഉപവാസം.കോട്ടയം പഴയ പൊലീസ് മൈതാനിയില്‍ വെച്ചാണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്.

യാക്കോബായ സഭയുടെ വിവിധ മതമേലധ്യക്ഷന്മാര്‍ ഉപവാസത്തില്‍ പങ്കെടുക്കും. പ്രശ്‌നം പരിഹരിക്കാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് ഉള്ള ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിവിധ പള്ളികളില്‍ ഉണ്ടായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഉപവാസം.ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കികൊണ്ട് മൂവാറ്റുപുഴ മുന്‍സിഫ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 1934ലെ മലങ്കരസഭ ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്നും അതിനായി പൊലീസ് സംരക്ഷണം നല്‍കണമെന്നുമായിരുന്നു കോടതി ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button