തിരുവനന്തപുരം : കേരളത്തില്‍ ഓരോ ദിവസം കൂടുന്തോറും അമിതമായി താപനില വര്‍ധിക്കുകയാണ്. താപനില ഇത്രയും അധികം വര്‍ധിക്കുന്നതിനു പിന്നില്‍ ഇക്വിനോക്‌സ് പ്രതിഭാസമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഭൂമധ്യരേഖയ്ക്കുനേരെ സൂര്യന്‍ എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഇക്വിനോക്‌സ്. ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്ന് ഉത്തരാര്‍ധ ഗോളത്തിലേക്കുള്ള സൂര്യന്റെ പ്രയാണത്തിലാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരെയെത്തുന്നത്. ഇതുകൊണ്ടാണ് ഉത്തരദിക്കില്‍ ചൂട് കൂടുന്നതിന് കാരണം. സാധാരണയായി മാര്‍ച്ച് 21നും 26നും മധ്യേയുള്ള തീയതികളിലാണ് ഇങ്ങനെ സംഭവിക്കുക. ഇതിന്റെ തുടര്‍ച്ചയാണ് കടുത്ത ചൂട് നിലനില്‍ക്കുന്നത്.
മാര്‍ച്ച് 21ന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍ പ്രവേശിച്ചിരുന്നു. തുടര്‍ദിവസങ്ങളില്‍ കേരളത്തിന്റെ നേരെ മുകളില്‍ സൂര്യനെത്തുമെന്നും അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. 25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുമുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് വിലയിരുത്തല്‍. ഇത് കേരളത്തില്‍ ഉഷ്ണതരംഗമായി മാറുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
Post Your Comments