കൊച്ചി•വിമാന സര്‍വീസുകളുടെ സമയനിഷ്ഠയില്‍ തുടര്‍ച്ചയായ് ആറാം മാസവും (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) ഗോ എയര്‍ എയര്‍ലൈന്‍സ് ഒന്നാമത്. 86.3% ശതമാനമാണ് ഫെബ്രുവരിയില്‍ ഗോ എയറിന്‍റെ ഒ.ടി.പി.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ പ്രകാരം ആഭ്യന്തര സര്‍വ്വീസുകളില്‍ മികച്ച ഒ.ടി.പി യാണ് ഗോ എയര്‍ കൈവരിച്ചിരിക്കുന്നത്.
വിമാന സര്‍വീസ് ലഭ്യതയേക്കാളും നിരക്കിനേക്കാളും പ്രാധാന്യമാണ് ഉപഭോകൃത സംതൃപ്തി എന്ന് വിവിധ ഗവേഷണങ്ങളിലൂടെ വ്യക്തമാണ്. ഒരു എയര്‍ലൈന്‍സ് പരിഗണിക്കുമ്പോള്‍ യാത്രക്കാര്‍ പ്രധാനമായും പരിഗണിക്കുന്നത് അനുയോജ്യ സമയം, സമയക്രമം എന്നിവയാണ്. യാത്രികര്‍ക്ക് അനുയോജ്യമായ രീതിയില്‍ ലക്ഷ്യസ്ഥാനത്ത് എത്തുവാനുള്ള എല്ല സൗകര്യങ്ങളും ഒരുക്കി നല്കുകയാണ് ഗോ എയര്‍ എയര്‍ലൈന്‍സ്.
ഈ വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ ഉപഭോക്താക്കളോടാണ് ഞങ്ങള്‍ക്ക്ക്ക് നന്ദി പറയാനുള്ളത്. വളരെയധികം അഭിമാനംകൊള്ളുന്ന ഒരു നിമിഷിമാണിത്. ഞങ്ങളുടെ കുട്ടായ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് ഈ വിജയം എന്ന് ഗോ എയര്‍ അധികൃതര്‍ പറഞ്ഞു.
240 ഓളം ഫ്ലൈറ്റുകളാണ് ദിനം പ്രതി ഗോ എയറിനുള്ളത് . ഫെബ്രുവരി മാസം 10.88 ലക്ഷം ജനങ്ങളാണ് യാത്ര ചെയ്തിരിക്കുന്നത്.
Post Your Comments