തിരുവനന്തപുരം• കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സി.പി.എം നേതൃത്വം. മതേതര ബദല്‍ നേതൃത്വം കോണ്‍ഗ്രസിന് നല്‍കുന്നത് പുനപ്പരിശോധിക്കും. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മതേതര ബദല്‍ ആലോചിക്കും. കോണ്‍ഗ്രസ് ബി.ജെ.പിയ്ക്കായി കളം ഒഴിയുന്നതിന്റെ സൂചനയാണ് ഇതെന്നും നേതൃത്വം ആരോപിക്കുന്നു.
ബി.ജെ.പിയെ എതിര്‍ക്കാനാണെങ്കില്‍ രാഹുല്‍ തിരുവനന്തപുരത്ത് മത്സരിക്കട്ടെയെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഇതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന്‍ രാഹുല്‍ ഗാന്ധി ഇന്നും തയ്യാറായില്ല.
Post Your Comments